ചെങ്ങന്നൂർ : ദേശീയ പണിമുടക്കിന്റെ പ്രചരണത്തിന്റെ ഭാഗമായി സംയുക്ത ട്രേഡു യൂണിയന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരില്‍ വിളംബര ജാഥ നടത്തി. ഗവ. ഐടി ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് നിർവ്വഹിച്ചു. ഐൻ ടിയുസി റീജിയണൽ പ്രസിഡന്റ് പ്രവീൺ എൻ പ്രഭ അധ്യക്ഷത വഹിച്ചു. സിഐടിയു ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ് എം കെ മനോജ്, എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗം മുരളീധരക്കുറുപ്പ്, മധു ചെങ്ങന്നൂർ, കെ കെ ചന്ദ്രൻ, രജിതകുമാരി, ബിനു സെബാസ്റ്റ്യൻ, ടി എ ഷാജി, സി വി
ശശിധരൻ ,രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. കല്ലിശ്ശേരി ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ ദേവദാസ് ഉദ്ഘാടനം ചെയ്തു.
സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് ; ചെങ്ങന്നൂരില്‍ വിളംബര ജാഥ നടത്തി
RECENT NEWS
Advertisment