ട്രെയിനുകളില്‍ യാത്ര ചെയ്യരുത് ; വാഹനങ്ങള്‍ നിരത്തിൽ ഇറക്കരുത് – ഭീഷണി തിട്ടൂരവുമായി ട്രേഡ് യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്നും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും വീട്ടിലിരിക്കണമെന്ന തിട്ടൂരവുമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി. ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കെയാണ് ട്രേഡ് യൂണിയന്‍ വെല്ലുവിളി മുഴക്കിയിരിക്കുന്നത്. മാര്‍ച്ച്‌ 27ന് രാത്രി 12 മണി മുതല്‍ 29ന് രാത്രി 12 മണിവരെ 48 മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക.

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്‌റ്റോര്‍, ഫയര്‍ റെസ്‌ക്യൂ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബസ്, ടാക്‌സി സര്‍വീസുകള്‍, റേഷന്‍ കടകള്‍, ഹോട്ടലുകള്‍, ബാങ്ക്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ അടച്ചിടണമെന്ന ഭീഷണിയും ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ കേന്ദ്രത്തില്‍ അയ്യായിരത്തിലധികം തൊഴിലാളികള്‍ മുഴുവന്‍ സമയം പങ്കെടുക്കും. പൊതുയോഗം തിങ്കള്‍ പകല്‍ 11ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. 22 തൊഴിലാളി സംഘടന അണിനിരക്കുന്ന സമരത്തില്‍ കേരളം നിശ്ചലമാകുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...