തിരുവല്ല ബൈപ്പാസിന്റെ വശങ്ങളില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : യാത്രക്കാര്‍ക്കായി തുറന്നുകൊടുത്ത് ഒരുവര്‍ഷം കഴിയുമ്പോള്‍ തിരുവല്ല ബൈപ്പാസിന്റെ വശങ്ങളില്‍ മാലിന്യം തള്ളല്‍ പതിവാവുന്നു. എം.സി.റോഡില്‍ രാമന്‍ചിറയില്‍ നിന്ന് മല്ലപ്പള്ളി റോഡ് വരെയുള്ള മേല്‍പ്പാലത്തിന് ചുവട്ടില്‍ പലയിടത്തായി പ്ലാസ്റ്റിക് കവറിലും മറ്റുമായി മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. മേല്‍പ്പാലത്തില്‍ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പലയിടത്തും കുമിഞ്ഞുകൂടിയ നിലയിലാണ്. താഴെയുളള വീടുകളുടെ മുറ്റത്തേക്കും മാലിന്യക്കവറുകള്‍ ചിലപ്പോള്‍ പറന്നെത്തും. രാത്രിയിലാണ് മാലിന്യം തള്ളല്‍ നടക്കുന്നത്.

പാലത്തിന്റെ തുടക്കത്തിലുള്ള പത്തോളം വഴിവിളക്കുകള്‍ കത്തുന്നുണ്ട്. ബാക്കിയുള്ളവ തകരാറിലാണ്. ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞതില്‍പ്പിന്നെ ഈ ലൈറ്റുകള്‍ പ്രകാശിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മല്ലപ്പള്ളി റോഡില്‍ നിന്ന് പാലത്തിനടിയിലൂടെ രാമന്‍ചിറയിലേക്ക് ഓട പണിയാന്‍ കെ.എസ്.ടി.പി. നേരത്തേ പദ്ധതിയിട്ടിരുന്നു. ഈ പണികള്‍ പാതിവഴിക്കാക്കിയാണ് ബൈപ്പാസ് തുറന്നത്.

ഓടയ്‌ക്കെടുത്ത കുഴിയിലും മാലിന്യം കിടപ്പുണ്ട്. തൊട്ടടുത്തുള്ള തോട്ടിലും പാഴ്‌വസ്തുക്കള്‍ പരന്നുകിടക്കുന്നു. ബൈപ്പാസിലെ സൗകര്യങ്ങള്‍ മുതലെടുത്ത് മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്താനും മാര്‍ഗമില്ല. ഈഭാഗത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് സൗകര്യമായി. ബൈപ്പാസിലെ മഴുവങ്ങാട് ചിറയില്‍ നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നത് പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇവിടെയും ജനവാസം കുറവായതിനാല്‍ മാലിന്യം തള്ളല്‍ എളുപ്പമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...