എല്‍.ഡി.എഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദികളെന്ന് കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങള്‍ തള്ളിയ പദ്ധതിക്കുവേണ്ടി വാശിപിടിക്കുന്നത് എല്‍.ഡി.എഫിന്റെ നാശത്തിനാണെന്ന് കെ.മുരളീധരന്‍ എം.പി. കെ-റെയില്‍ സമരത്തിന് നേതൃത്വം കൊടുത്തത് യു.ഡി.എഫല്ല നാട്ടുകാരാണ്. വികസനത്തിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കരുതെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാറിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാല്‍ പദ്ധതിയില്‍ നിന്ന്​ പിന്മാറണം. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ഒരുകാരണവശാലും യു.ഡി.എഫ് അനുവദിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സമരത്തില്‍ തീവ്രവാദി സംഘടനകളുണ്ടെന്ന് പറയുന്നു. ഏതാ തീവ്രവാദി. കഴിഞ്ഞതവണ എല്‍.ഡി.എഫിന് വോട്ട് ചെയ്തവരാണോ തീവ്രവാദികളെന്ന് മുരളീധരന്‍ ചോദിച്ചു. ദേശീയപാത വികസനം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അലൈന്‍മെന്‍റിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ കെ-റെയിലിന്‍റെ കാര്യത്തില്‍ ജനങ്ങള്‍തന്നെ എതിരാണ്​. കിറ്റ് കണ്ട്​ വോട്ട് ചെയ്തവര്‍ക്ക് സര്‍വേ കുറ്റിയാണ് സമ്മാനം നല്‍കിയത്​. മൂലമന്ത്രം തന്ത്രി ചൊല്ലുമ്പോള്‍ സ്വാഹയെന്ന് പറയുന്ന സഹകര്‍മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റെത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ തലയ്ക്ക് കല്ല് കൊണ്ടിടിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....