ട്രാഫിക് കോണുകൾ തകർന്നു വീഴുന്നു ; റാന്നിയിൽ ഗതാഗത നിയന്ത്രണം താറുമാറായി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ട്രാഫിക് കോണുകൾ തകർന്നു വീഴുന്നു. റോഡിലെ തിരക്കേറിയ ഭാഗങ്ങളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും നിര തെറ്റിച്ചുള്ള ഓവർടേക്കിങ് തടയാനുമായി സ്ഥാപിച്ച പ്ലാസ്റ്റിക് കോണുകളാണ് നശിച്ചിരിക്കുന്നത്. വേനൽ കടുത്തതോടെ പ്ലാസ്റ്റിക് നിർമ്മിതമായ കോണുകൾ ചൂടേറ്റ് ബലക്ഷയം സംഭവിച്ച് ഒടിയുകയാണ്. നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനങ്ങൾ ഇവയ്ക്ക് മുകളിലൂടെ കയറി ഇറങ്ങുന്നതും തകർച്ചയ്ക്ക് കാരണമാകുന്നു. റോഡിന് നടുവിൽ ഒടിഞ്ഞു കിടക്കുന്ന കോണുകൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയുയർത്തുന്നുണ്ട്. രാത്രികാലങ്ങളിൽ ഇവ ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

മാസങ്ങളായി ഇവ തകർന്നു കിടന്നിട്ടും പുതിയവ മാറ്റി സ്ഥാപിക്കാനോ റോഡിൽ കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ റാന്നിയിൽ ഗതാഗത ക്രമീകരണങ്ങൾ കാര്യക്ഷമമല്ലെങ്കിൽ വലിയ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കും. തകർന്ന കോണുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിട്ടും പ്രയോജനം ഇല്ലാത്ത അവസ്ഥയാണ്. റാന്നി ടൗണിലെ ഗതാഗതം സുഗമമാക്കാൻ തകർന്ന കോണുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പും ട്രാഫിക് പോലീസും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...