കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. ചുരം സന്ദര്‍ശിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റിന് കലക്ടര്‍ ഉറപ്പുനല്‍കി. ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നജമുന്നിസ ഷെരീഫ് കലക്ടറെ കണ്ടത്. ചുരത്തിലെ തിരക്ക് കുറയ്ക്കാന്‍ ജില്ലാഭരണകൂടം നേരത്തെ കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുക, വനംവകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ ഭൂമി പ്രയോജനപ്പെടുത്തി ചുരം 6,7,8 വളവുകള്‍ വീതി കൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. വലിയ വാഹനങ്ങളുടെ സമയക്രമീകരണം ഉള്‍പ്പെടെ ജില്ലാഭരണകൂടം നേരത്തെ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാകാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























