അടൂര്‍ : നഗരത്തില്‍ വഴിവിളക്ക് കത്താത്തതുമൂലം രാത്രിയാത്ര ബുദ്ധിമുട്ടിലായി. നഗരത്തിലെ നിരത്തുകള്‍ മിക്കതും കൂരിരുട്ടിലാണ്. കടകളില്‍ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. രാത്രി ഒമ്പതു മണിയാകുന്നതോടെ കടകളടച്ചാല്‍പ്പിന്നെ തപ്പിത്തടഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ് ജനം. കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, ജനറലാശുപത്രിക്ക് സമീപം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ കത്തുന്നില്ല. കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ ഹൈമാസ്‌റ്റ് വിളക്കിലെ രണ്ട് ബള്‍ബുകള്‍ മാത്രമാണ് കത്തുന്നത്. പുലര്‍ച്ചെ നൂറ് കണക്കിനാള്‍ക്കാരാണ് സ്‌റ്റാന്‍ഡിന് മുന്നില്‍ ബസ് കയറാനായി നില്‍ക്കുന്നത്. ഇവര്‍ കുരിരുട്ടില്‍ നില്‌ക്കേണ്ട സ്ഥിതിയാണുള്ളത്.
പാര്‍ത്ഥസാരഥി – മൂന്നാളം റോഡ് ബൈപ്പാസില്‍ ചേരുന്ന കൊടുംവളവുള്ള വട്ടത്തറപ്പടി ഭാഗത്ത് കൂരിരുട്ടാണ്. ഇത് അപകടങ്ങള്‍ക്കും വഴിവെയ്‌ക്കും. സെന്‍ട്രല്‍ ടോളിന് കിഴക്ക് കെ.പി.റോഡില്‍ പല ഭാഗത്തും വൈദ്യുത വിളക്കുകള്‍ ഇല്ല. ഇതു മൂലം കെ.പി.റോഡിലൂടെ രാത്രിയിലുള്ള കാല്‍നടയാത്ര ദുരിത പൂര്‍ണമാണ്. ബൈക്ക് യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സന്ധ്യയായാല്‍ തെരുവ് നായകള്‍ ടൗണിലെ നടപ്പാതകളിലാണ് കിടക്കുന്നത്. കൂരിരുട്ടു കാരണം നടപ്പാത വഴി എത്തുന്നവര്‍ തെരുവുനായകളെ ചവിട്ടാനും ഇതോടെ നായകള്‍ കടിക്കാനുള്ള സാധ്യതയുമുണ്ട്. നഗരത്തോടു ചേര്‍ന്ന പല ഉപപാതകളിലും ഇതേ അവസ്‌ഥയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























