ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മദ്യനയ കേസ് കുറ്റാരോപിതനായ മഗുന്ത ശ്രീനിവാസുലു റെഡ്ഡിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്. ആന്ധ്രാപ്രദേശിൽ ബിജെപി സഖ്യകക്ഷിയായ ടിഡിപിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മഗുന്ത ശ്രീനിവാസുലുവിന് റെഡ്ഡിക്ക് ടിക്കറ്റ് നൽകിയത്. മഗുന്ത ശ്രീനിവാസുലു റെഡ്ഡിക്കൊപ്പമുള്ള മോദിയുടെ ചിത്രം സഞ്ജയ് സിംഗ് ഡൽഹിയിൽ നടത്തിയ വർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തരെ കാണിച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിക്കാൻ റെഡ്ഡി പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മദ്യനയ കുംഭകോണക്കേസ് പ്രതിയാക്കിയ വ്യക്തിയെ പ്രധാനമന്ത്രി ഇപ്പോൾ ആന്ധ്രയിലെ ടിഡിപി (ലോക്സഭാ) സ്ഥാനാർത്ഥിയാണ്.
മോദിയുടെ ചിത്രം ഉപയോഗിച്ചാണ് റെഡ്ഡി വോട്ട് തേടുന്നതെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. മദ്യ കുംഭകോണം നടത്തിയത് ബിജെപിയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജയിലിലടയ്ക്കാനുള്ള വലിയ ഗൂഢാലോചനയിൽ ബിജെപിയുടെ മുതിർന്ന നേതൃത്വത്തിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് സഞ്ജയ് സിംഗ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഈ ആഴ്ച സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























