ചുങ്കപ്പാറ – ആലപ്രക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ – ആലപ്രക്കാട് റോഡിൽ വഴി വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെല്ലാം വഴി വിളക്ക് പ്രകാശിപ്പിച്ചിട്ടും പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡായ ചങ്കപ്പാറ – ആലക്കാട് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഒൻമ്പത്, എട്ട് വാർഡിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് വഴി വിളക്കില്ലാത്തത്. പ്രദേശം മറ്റ് വാർഡുകൾ തുടങ്ങുന്ന ഭാഗങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ സന്ധ്യ ആകുമ്പോൾ തന്നെ ഇരുട്ടിൽ മൂടുന്ന അവസ്ഥയാണ്.

വഞ്ചികപ്പാറ, ആലക്കോട് പ്രദേശങ്ങളിലേക്കും ജില്ലയുടെ അതിർത്തിയായതിനാൽ മറ്റ് സ്ഥലങ്ങളിലേക്കുമുള്ള നിരവധി കാൽ നടയാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കുറുക്കന്റെയും മറ്റും ശല്യവും പ്രദേശത്ത് ഏറി വരുകയാണ്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധിയുടെയും ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...