കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണം : പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

കുമ്പഴ: പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലെ തിരക്കേറിയ കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍ദേശം നല്‍കി. കുമ്പഴ സ്വദേശി അഖില്‍ സന്തോഷ്‌ ആറന്മുള എം.എല്‍.എ അബിന്‍ വര്‍ക്കിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടി. ദിനംപ്രതി അപകടങ്ങള്‍ നടക്കുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണമെന്നത് ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. മലയാലപ്പുഴ – കുമ്പഴ റോഡും തിരുവല്ല – കുമ്പഴ റോഡും പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സംഗമിക്കുന്ന സ്ഥലമാണ് കുമ്പഴ ജംഗ്ഷന്‍. നാല് റോഡില്‍നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴയില്‍ എത്തുമ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ട്രാഫിക് സിഗ്നല്‍ സംവിധാനം ഇല്ലാത്തതിനാല്‍ അമിത വേഗതയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും അപകടങ്ങള്‍ നടക്കുന്നതും ഇവിടെ പതിവാണ്. പോലീസാണ് ഇവിടെ വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. നിരവധി സ്കൂള്‍, കോളേജ് ബസ്സുകള്‍ രാവിലെയും വൈകുന്നേരങ്ങളിലും ഇതുവഴി കടന്നുപോകുന്നുണ്ട്‌. രൂക്ഷമായ ഗതാഗത കുരുക്കാണ്‌ ഈ സമയം ഇവിടെ അനുഭവപ്പെടുന്നത്. ശബരിമല അയ്യപ്പ ഭക്തര്‍ ഉള്‍പ്പടെ കടന്നുപോകുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. അപകടങ്ങള്‍ നടന്നാല്‍ സി.സി.റ്റി.വി ക്യാമറകള്‍ പോലുമില്ല. ഈ ഭാഗത്തെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി റോഡില്‍ സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകളും വാഹനങ്ങള്‍ കയറിയിറങ്ങി നശിച്ചു കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...