കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണം : കോന്നി താലൂക്ക് വികസന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തിൽ ട്രാഫിക് ജംഗ്ഷനിൽ അപകടങ്ങൾ പതിവായതോടെ കോന്നി ട്രാഫിക് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കുറച്ചു നാളുകൾക്ക് മുൻപാണ് കോന്നി ട്രാഫിക് ജംഗ്ഷനിൽ ആംബുലൻസിൽ ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരൻ മരണപ്പെട്ടത്. ട്രാഫിക് സിഗ്നൽ ഇല്ലാത്തതിന്റെ പേരിൽ നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ശബരിമല മണ്ഡലകാലം അടുത്ത സമയത്ത് ട്രാഫിക് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ അടിയന്തരമായി സ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെ എസ് റ്റി പി റോഡ് സേഫ്റ്റിക്ക് കത്ത് നൽകിയതായും യോഗത്തെ അറിയിച്ചു.

കോന്നിയിൽ കെ എസ് ആർ റ്റി സി ബസുകളും സ്വകാര്യ ബസുകളും തമ്മിൽ മത്സരയോട്ടം പതിവായി മാറുന്നുവെന്നും ഇതിൽ നടപടിയുണ്ടാകണം എന്നും എൻ സി പി പ്രതിനിധി അനില പ്രദീപ്‌ ആവശ്യപെട്ടു. കോന്നി കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന ബസുകൾക്ക് തടസമായി സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നത് യാത്ര തടസം സൃഷ്ടിക്കുന്നു എന്നും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണം എന്നും ഇവർ യോഗത്തെ അറിയിച്ചു. കോന്നി മഠത്തിൽകാവ് ഏലായുടെ ഭാഗത്തെ കാടുകൾ കാട്ടുപന്നിയും പാമ്പും അടക്കമുള്ള ഇഴജന്തുക്കളുടെ ശല്യം വർധിപ്പിക്കുന്നു. ഇവിടെ കാടുകൾ നീക്കം ചെയ്യണം എന്നും യോഗം ആവശ്യപ്പെട്ടു.

കോന്നി ചന്തമൈതാനിയുടെ സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് നിർത്തുന്നത് മറ്റ് വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതയും ഇത് പരിഹരിക്കണം എന്നും യോഗം ആവശ്യപെട്ടു. കോന്നി ചന്ത മൈതാനിയുടെ സ്ഥലം അളന്നു തിട്ടപെടുത്തിയപ്പോൾ പഞ്ചായത്തിന്റെ സ്ഥലം പകുതിയും കെ എസ് റ്റി പിയുടെ ഭൂമിയിലാണ് എന്ന് കണ്ടെത്തിയതയും കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു പറഞ്ഞു. ഈ വിഷയത്തിൽ താലൂക്ക് വികസന സമിതിക്ക് കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് പരാതി നൽകി. പയ്യനാമൺ എൽ പി സ്കൂളിൽ ശുചീകരണ തൊഴിലാളികൾ ഇല്ല എന്നും ഇത് പരിഹരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. കൂടൽ ഇഞ്ചപ്പാറ ഭാഗത്ത് പുലി ശല്യം രൂക്ഷമാണെന്നും പുലി ശല്യം വർധിക്കുന്നതിന് കാരണം ഇവിടുത്തെ തെരുവ് നായകൾ ആണെന്നും കേരള കോൺഗ്രസ് ബി പ്രതിനിധി കെ ജി രാമചന്ദ്രൻ പിള്ള പറഞ്ഞു.

പുലികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം നായയുടെ മാംസം ആണെന്നും അതിനാലാണ് പുലികൾ ഈ ഭാഗത്ത് നിന്ന് മാറാതെ നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഭാഗത്ത് നിന്നും കോന്നിയുടെ പലഭാഗത്തായി തെരുവ് നായകളെ കൊണ്ടുവന്ന് തള്ളിയതായും പറയപ്പെടുന്നു. ഇത് തെരുവ് നായ ശല്യം രൂക്ഷമാക്കിയതായും പറയപ്പെടുന്നു. ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത്‌ ഒരുക്കങ്ങൾ തുടങ്ങിയതായും ജന പ്രതിനിധികൾ അറിയിച്ചു. കോന്നി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി തഹൽസീദാർ സിനിമോൾ മാത്യു, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, വിവിധ വകുപ്പ് തല ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...