മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് വൻ ദുരന്തം; നാല് പേർ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുബൈ: പണിതുകൊണ്ടിരിക്കുന്ന ഹനുമാന്‍ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം നിരവധി പേര്‍ക്ക് പരിക്ക്.മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ യശ്വനി ഗ്രാമത്തിലാണ് സംഭവം. നിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. പണിതുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗത്തെ സ്ലാബ് തകര്‍ന്നാണ് അപകടം ഉണ്ടായത്. പരിക്കുപറ്റിയവരെ പര്‍ഹാണി സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അപകടം അറിഞ്ഞതിനു പിന്നാലെ ജില്ലാ കളക്ടറെയും, ജില്ലാ പോലീസ് മേധാവി, ആരോഗ്യ വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന വനിതാ ശിശു വകുപ്പ് മന്ത്രി മേഘ്‌ന ബോര്‍ഡിക്കര്‍ അറിയിച്ചു. പര്‍ഭാനിയിലെയും അയല്‍ ജില്ലകളിലെയും ഭക്തര്‍ ശനിയാഴ്ച ദര്‍ശനത്തിയിട്ടുണ്ടെന്നും, ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഭക്തരുടെ തിരക്ക് അനുഭവപ്പെടാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍സിപി എംഎല്‍എ രാജേഷ് വികേടര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫോൺ തട്ടിയെടുത്ത് ഓടുന്നതിനിടെ നടുറോഡിൽ കുഴഞ്ഞുവീണു ; ഹൃദയാഘാതം മൂലം മോഷ്ടാവിന് ദാരുണാന്ത്യം

0
ബെംഗളൂരു : നഗരത്തിൽ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷണസംഘത്തിലെ...

മുൻ എൻസിപി എംപി പദ്മസിങ് പാട്ടീൽ ഉൾപ്പെടെ ഒൻപത് പ്രതികളെയും കോടതി വെറുതെവിട്ടു

0
മുംബൈ : രാജ്യമെങ്ങും ചർച്ചയായ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ...

ജന്തർ മന്തറിൽ രാപകൽ പ്രതിഷേധവുമായി സി ജെ പി

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ...

സെന്‍സസ് : തിരുവല്ലയിലും പന്തളത്തും വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു

0
തിരുവല്ല : ഭാരത് സെന്‍സസിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിധിയിലെ ഹൈസ്‌കൂള്‍/...