സെന്‍സസ് : തിരുവല്ലയിലും പന്തളത്തും വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭാരത് സെന്‍സസിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിധിയിലെ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഡെപ്യൂട്ടി സെക്രട്ടറി എസ് മുജീബ് എസ് ഉദ്ഘാടനം ചെയ്തു. ബാലികാമഠം എച്ച്എസ്എസിലെ എ ലക്ഷ്മിപ്രിയ ഒന്നാം സ്ഥാനവും ദേവസ്വം ബോര്‍ഡ് എച്ച്എസ്എസിലെ ഹിമ അനു അഭിലാഷ് രണ്ടാംസ്ഥാനവും നേടി. നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ സമ്മാനം വിതരണം ചെയ്തു. സെന്‍സസ് ജില്ലാതല ക്യൂആര്‍ടി ടീമിലെ ബെന്‍സി സ്‌കറിയ നേതൃത്വം നല്‍കി.

പന്തളം നഗരസഭയുടെ നേത്യത്വത്തില്‍ പന്തളം എന്‍ എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്ക് സെന്‍സസ് ക്ലാസും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. പന്തളം നഗരസഭ സെക്രട്ടറിയും സെന്‍സസ് ചാര്‍ജ് ഓഫീസറുമായ ഇ ബി അനിത അധ്യക്ഷത വഹിച്ചു. സെന്‍സസ് ജില്ലാതല ക്യൂആര്‍ടി ടീമിലെ ബെന്‍സി എബ്രഹാം, ഫീല്‍ഡ് ട്രെയിനര്‍ ഹരിഹരന്‍. ആര്‍ പിള്ള എന്നിവര്‍ ക്ലാസിന് നേത്യത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി എസ് ജയറാണി പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...