മുള്ളൂർക്കര കോട്ടക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: മുള്ളൂർക്കര കോട്ടക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടക്കാഞ്ചേരി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ വാഴക്കോട് വളവിൽ കുറുപ്പം തൊട്ടിയിൽ അബ്ദുൾ റഹ്മാന്റെ മകനായ 17 വയസ്സുകാരൻ ഫഹദ് കൂട്ടുകാരുമായി കോട്ടക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്ത് കൺമുന്നിൽ താഴ്ന്നുപോകുന്നത് കണ്ടതോടെ കൂട്ടുകാർ ഭയന്ന് നിലവിളിച്ചു.

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫഹദിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഫഹദിന്റെ മൃതദേഹം പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...