കണ്ണൂര്‍ – യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പാളം തെറ്റി ; അപകടം

For full experience, Download our mobile application:
Get it on Google Play

ധര്‍മപുരി : കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍ – യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) പാളം തെറ്റി. തമിഴ്‌നാട് ധര്‍മപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. സേലം – ബംഗളൂരു റൂട്ടിലെ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തില്‍ ആര്‍ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടില്ല. എസി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകര്‍ന്നു. സീറ്റുകള്‍ ഇളകി മാറുകയും ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ന്യൂഡൽഹി : തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ...

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു : ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

0
തൃശ്ശൂർ : തൃശ്ശൂരിലും മഴ ശക്തം. കരുവന്നൂർ പുഴയിൽ ജലനിരപ്പ്...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ; പത്ത് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. പത്ത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....

കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി ; ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ

0
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി....