ചട്ടങ്ങള്‍ ലംഘിച്ച്‌ കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് യോഗം ; അംഗമല്ലാതിരുന്നയാള്‍ യോഗത്തില്‍ പങ്കെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചട്ടങ്ങള്‍ ലംഘിച്ച്‌ കെ.എസ്‌.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് യോഗം. ബോര്‍ഡ് അംഗമല്ലാതിരുന്നയാള്‍ യോഗത്തില്‍ പങ്കെടുത്തു. കെ – സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ.വി രാജേന്ദ്രനാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഡയറക്ടര്‍ ബോര്‍ഡംഗമല്ലാത്ത കെ – സ്വിഫ്റ്റ് ജിഎം കെ.വി രാജേന്ദ്രന്‍ പങ്കെടുത്തത്. യോഗത്തില്‍ ആരൊക്കെ പങ്കെടുക്കണമന്ന് തീരുമാനിക്കാന്‍ ചെയര്‍മാന് അധികാരമുണ്ടെന്ന് കെ.എസ്‌.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ പ്രതികരിച്ചു.

രാഷ്ട്രീയക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയാണ് കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ചെയര്‍മാനും, ധനകാര്യ അഡിഷണല്‍ സെക്രട്ടറി,ഗതാഗത ജോയിന്റ് സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, നാറ്റ്പാക് ഡയറക്ടര്‍ എന്നിവര്‍ സ്ഥിരം അംഗങ്ങളും കേന്ദ്ര ഗതാഗത വകുപ്പ്, റെയില്‍വെ ബോര്‍ഡ് എന്നിവയില്‍ നിന്ന് ഓരോ പ്രതിനിധിയുമുള്‍പ്പെടെ ഏഴു പേരാണ് ബോര്‍ഡിലുള്ളത്. നവംബര്‍ 11ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ചട്ട വിരുദ്ധമായി കെ – സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ.വി രാജേന്ദ്രനും പങ്കെടുത്തത്. കെ.വി രാജേന്ദ്രന്‍ പങ്കെടുത്തതിനെ കെ.എസ്‌.ആര്‍.ടി.സി സി.എം.ഡി. ബിജു പ്രഭാകര്‍ ന്യായീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...