യുവാവിനെ ആക്രമിച്ച് സ്വര്‍ണക്കട്ടി കവര്‍ന്ന സംഭവം ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​ : യുവാവിനെ വഴിയില്‍ തടഞ്ഞ് ആക്രമണം നടത്തി സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കക്കോടി മൂ​ട്ടോളി സ്വദേശി​ കെ.കെ ലതീഷിനെയാണ്​ (37) കസബ പോലീസ്​ അറസ്റ്റ് ചെയ്​തത്​. കണ്ടംകുളം ജൂബിലി ഹാളിന്​ സമീപം സെപ്​തംബര്‍ 20-ന്​ രാത്രി പത്തരയോടെയാണ്​​ കേസിനാസ്​പദമായ സംഭവം​ നടന്നത്.

റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്​ റോഡിലെ സ്വര്‍ണ ഉരുക്കുശാലയില്‍ നിന്നും മാങ്കാവിലെ താമസ സ്ഥല​ത്തേക്ക്​ കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വര്‍ണം ബംഗാള്‍ വര്‍ധമാന്‍ സ്വദേശി റംസാന്‍ അലിയില്‍ നിന്നാണ്​  കവര്‍ന്നത്​. റംസാന്‍ സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നെത്തിയ സംഘം ​പാളയം തളി ജൂബിലി ഹാളിനു മുന്നില്‍ വെച്ച്‌​​ തടഞ്ഞുനിര്‍ത്തുകയും കഴുത്തിന്​ പിടിച്ച്‌​ തള്ളി ചവിട്ടി വീഴ്​ത്തിയശേഷം പാന്‍റ്​സി​ന്റെ കീശയിലുണ്ടായിരുന്ന സ്വര്‍ണം തട്ടിപ്പറിച്ചെടുത്ത്​ കടന്നുകളയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...