കരുനാഗപ്പള്ളി : ട്രെയിന്‍ കയറി യുവാവിന്റെ ഇരുകാലുകളും മുറിഞ്ഞുപോയി. പടനായര്‍കുളങ്ങര വടക്ക് വിനീതഭവനം അജിയുടെ (ഉണ്ണി -48) കാലുകളാണ് ട്രെയിന്‍ കയറി മുറിഞ്ഞുമാറിയത്. ബുധനാഴ്ച വൈകീട്ട് 3.30ഓടെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് പരിധിയില്‍ മാളിയേക്കല്‍ ജങ്ഷന് റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം.
സമീപത്തെ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോള്‍ ഇയാള്‍ കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ട്രെയിനും കടന്നുവന്നു. ഇയാളുടെ ഇരുകാലിലൂടെ ട്രെയിനിെന്റ ചക്രം കയറിയിറങ്ങി മുട്ടിന് താഴെ മുറിഞ്ഞുമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുറിഞ്ഞുമാറിയ കാലുകളും ഉള്‍െപ്പടെ ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലുകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ നടത്തിയതായി പോലീസ് പറഞ്ഞു.