ആലപ്പുഴയിൽ നിന്നും ബീഹാറിലേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് പുറപ്പെടും ; ടിക്കറ്റ് നിരക്ക് നല്‍കാമെന്ന് ഡി.സി.സി ; വേണ്ടെന്ന് ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അന്യസംസ്ഥാന തൊഴിലാളികളുമായി ആലപ്പുഴയിൽ നിന്ന് ബീഹാറിലേക്കുള്ള നോൺ സ്റ്റോപ് ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടും. 1140 തൊഴിലാളികളാണ് ഇന്ന് സ്വദേശത്തേക്ക് പുറപ്പെടുന്നത്. അതേസമയം ട്രെയിൻ ടിക്കറ്റിനുള്ള പണം തൊഴിലാളികൾ തന്നെ നൽകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സ്വദേശത്തേക്ക് മടങ്ങുന്നതിനായി മാവേലിക്കര, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ കെഎസ്ആർടിസി ബസുകൾ പുറപ്പെട്ടു. ഇവർക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം ടിക്കറ്റ് നിരക്കായ 930 രൂപ തൊഴിലാളികൾ തന്നെ നൽകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് ടിക്കറ്റ് ചാർജ് നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപ നൽകാമെന്ന് ആലപ്പുഴ ഡിസിസി അറിയിച്ചു. എന്നാൽ ഈ തുക വാങ്ങാൻ സർക്കാർ അനുമതിയില്ലെന്ന് ജില്ലാ കളക്ടർ മറുപടി നൽകി.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും ബിഹാറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ വീട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു. ബിഹാർ സർക്കാരിന്റെ അനുമതി കിട്ടാതെ വന്നതിനെ തുടർന്നാണ് ട്രെയിൻ റദ്ദാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...