കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിൽ വാറ്റ് ഉപകരണങ്ങൾ കടത്തിയ സംഭവം ; കേരളാ യൂത്ത് ഫ്രണ്ട് (എം) പ്രത്യക്ഷ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിൽ വാറ്റ് ഉപകരണങ്ങൾ കടത്തിയ സംഭവം കേരളാ സമൂഹത്തിന് അപമാനകരം എന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സംഭവമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ രാഷ്ട്രീയം നോക്കാതെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്‌ഥാനം വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത്‌ നിരാലംബർക്ക് താങ്ങായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്റെ മറവിൽ പഞ്ചായത്തു വാഹനത്തിൽ വാറ്റിന് ആവശ്യമായ ഉപകരണങ്ങൾ കടത്തിയത് ഈ നാടിന്റെ നീതിന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ഇത്തരക്കാരെ രക്ഷപെടാൻ അനുവദിക്കാനാവില്ല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്കു കടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മടുത്തുമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ദീപക് മാമൻ മാത്യു, ജില്ലാ സെക്രട്ടറി ജോജി.പി.തോമസ്, ജില്ലാ ട്രഷറർ ബെന്നി മനയ്ക്കൽ, സംസ്ഥാന ഭാരവാഹികളായ അഡ്വ: സന്തോഷ് തോമസ്, നെബു തങ്ങളത്തിൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഡ്വ: ജോൺ പോൾ, ചാൾസ് ചാമത്തിൽ, മണ്ഡലം പ്രസിഡന്റ് തമ്പു പനോഡിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...