മധ്യപ്രദേശില്‍ ട്രയിനില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

രത്‌ലം: മധ്യപ്രദേശില്‍ ട്രെയിന് തീപിടിച്ചു. രത്ലാം – ഡോ അംബേദ്കര്‍ നഗര്‍ ഡെമു ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.ജനറേറ്റര്‍ കാറില്‍ രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു. രത്‌ലമില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരയുള്ള പ്രീതം നഗര്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ട് ബോഗികള്‍ക്ക് തീ പിടിച്ചതെന്ന് വെസ്റ്റേണ്‍ റെയില്‍വേ രത്‌ലം ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഖേംരാജ് മീണ പറഞ്ഞു.

തീ നിയന്ത്രണവിധേയമായി കഴിഞ്ഞെന്നും ഒരു പരിധിവരെ അണക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിനാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്താന്‍ തുടങ്ങിയിട്ടുണ്ട്. തീപിടിത്തം മറ്റ് ട്രെയിനുകളെയോ റൂട്ടുകളെയോ ബാധിക്കില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...