അന്യസംസ്ഥാന തൊഴിലാളികളുമായി നാളെ രണ്ട് ട്രെയിനുകള്‍ എറണാകുളത്ത് നിന്ന് പുറപ്പെടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനായി നാളെ രണ്ട് ട്രെയിനുകള്‍ എറണാകുളത്ത് നിന്ന് പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പാറ്റ്നയിലേക്കുമാണ് ട്രയിനുകള്‍ പുറപ്പെടുക. ഓരോ ട്രയിനിലും 1140 പേരാണ് ഉണ്ടാവുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ജില്ലാ ഭരണകൂടം ആയിരിക്കും പട്ടികയില്‍ നിന്ന് ആളുകളെ തെരഞ്ഞെടുക്കുക.

ക്യാമ്പുകളില്‍  അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചത്. ഏഴുമണിയോടെ ട്രെയിന്‍ പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളെ ബസുകളിലായി ആലുവയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നതിലാണ് യാത്ര വൈകിയത് . സ്വദേശത്തേക്ക്  മടങ്ങാനായി നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്യാനെത്തിയത്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് വൈകുന്നേരം പുറപ്പെട്ടിരുന്നു. ആലുവയില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ആദ്യ ട്രെയിന്‍ സര്‍വീസ്. ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടികയില്‍ നിന്ന് തെരഞ്ഞെടുത്ത 1200 പേര്‍ക്കായിരുന്നു യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ല. ഓരോ ബോഗിയിലും 50 പേരെ അനുവദിച്ചാണ് യാത്ര. പോലീസ്, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നാണ് ആദ്യ ട്രെയിനില്‍ പുറപ്പെടാനുള്ള 1200 പേരുടെ പട്ടിക തയ്യാറാക്കിയത്. റെയില്‍വേ സ്റ്റേഷനില്‍ കൃത്യമായ സ്ക്രീനിങ്ങിന് ശേഷമായിരിക്കും യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകുക. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്രയ്ക്കുള്ള ക്രമീകരണം.

സാമൂഹ്യ അകലം കൃത്യമായി പാലിച്ച്‌ ഒരു ബോഗിയില്‍ 60 പേരെന്ന നിലയിലാണ് ക്രമീകരണം. മരുന്നുകള്‍, ഭക്ഷണം, വെള്ളം തുടങ്ങിയവ ട്രെയിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 34 മണിക്കൂറുകള്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് ഭുവനേശ്വറില്‍ എത്തും. ആളുകള്‍ക്ക് ഇടയില്‍ ഇറങ്ങാന്‍ അവസരമുണ്ടാവില്ല.

The post അന്യസംസ്ഥാന തൊഴിലാളികളുമായി നാളെ രണ്ട് ട്രെയിനുകള്‍ എറണാകുളത്ത് നിന്ന് പുറപ്പെടും appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...