വാളയാര്‍ : കോയമ്പത്തൂരില്‍ ട്രെയിന്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ ആന ചെരിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ കേരള തമിഴ്നാട് അതിര്‍ത്തിയിലെ മധുക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെന്നൈ – തിരുവനന്തപുരം മെയില്‍ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ആനയുടെ കാലുകള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
തുടര്‍ന്ന് ആനയെ കോയമ്പത്തൂരിലെ ആന കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഇവിടെ 27 ആനകള്‍ സമാനരീതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം.
അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.