ശബരിമലയില്‍ യുവതി പ്രവേശനം ; സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമലയില്‍ യുവതി പ്രവേശനത്തിൽ സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശബരിമല വിഷയത്തില്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ അടവുനയം പയറ്റുകയാണ്. അതിന്റെ ഭാഗമാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മുതലക്കണ്ണീര്‍. കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്നാണ് യെച്ചൂരി പറയുന്നത്. ഭരണഘടന അനുശാസിക്കുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറയുന്നു. ഇതിലൂടെ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമല്ലെന്ന് വ്യക്തമായ സന്ദേശമാണ് സിപിഎം നല്‍കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ്:

ശബരിമലയില്‍ യുവതി പ്രവേശനം വേണമെന്ന സിപിഎം നിലപാട് ശരിയാണെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണം. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശബരിമല വിഷയത്തില്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ അടവുനയം പയറ്റുകയാണ്. അതിന്റെ ഭാഗമാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മുതലക്കണ്ണീര്‍. കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്നാണ് യെച്ചൂരി പറയുന്നത്. ഭരണഘടന അനുശാസിക്കുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറയുന്നു. ഇതിലൂടെ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമല്ലെന്ന് വ്യക്തമായ സന്ദേശമാണ് സിപിഎം നല്‍കുന്നത്. വിശ്വാസികളെ വീണ്ടും വഞ്ചിക്കാന്‍ കളമൊരുക്കുകയാണ് സിപിഎം നേതാക്കള്‍. വിശ്വാസികള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതിരുന്നതും സിപിഎമ്മിന്റെ ഇതേ നിലപാടിനെ തുടര്‍ന്നാണ്. സിപിഎം ആശയപ്രതിസന്ധി നേരിടുന്നതിനാലാണ് നേതാക്കള്‍ ആദ്യം ഒന്നു പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്യുന്നത്.

ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത് സിപിഎമ്മാണ്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തില്‍ ചിത്രീകരിച്ചത്. ആപല്‍ക്കരമായ നിപാടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. യുഡിഎഫ് ഈ വിഷയത്തില്‍ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ ആചാരസംരക്ഷണ നിയമ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...