ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ല : കെ.ടി. ജലീല്‍

For full experience, Download our mobile application:
Get it on Google Play

തവനൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ടി. ജലീല്‍. ജീവകാരുണ്യ പ്രവര്‍ത്തനം ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവര്‍ത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് അവരുടെ കൂടെ നില്‍ക്കുന്നവര്‍ ആരാണെന്നും നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവര്‍ ആരാണെന്നും അറിയാം. തന്നെ നന്നായി അറിയുന്നവരാണ് തവനൂരിലെ ജനങ്ങളെന്നും ജലീല്‍ പറഞ്ഞു.

എന്നാല്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സ്ഥാനാര്‍ഥിയായി വേണ്ടെന്ന് ചൂണ്ടിക്കാട്ടി അവരുടെ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സി.പി.എം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. എല്‍.ഡി.എഫിന്‍റെ നിര്‍ബന്ധപ്രകാരമാണ് വീണ്ടും മത്സരിക്കാന്‍ തയാറായത്. മനസ് കൊണ്ട് താന്‍ എന്നേ സി.പി.എമ്മുകാരനാണെന്നും കെ.ടി. ജലീല്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...