3 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ നടപടി ഗുരുതരo ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആധാറുമായി ബയോമെട്രിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാനാവാത്ത 3 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ നടപടി ഗുരുതരമാണെന്ന് സുപ്രീം കോടതി. റദ്ദാക്കപ്പെട്ടവരില്‍ നിരവധി ഗോത്രവര്‍ഗജനങ്ങളും ദരിദ്രരും ഉള്‍പ്പെടുന്നു. കോയ്‌ലി ദേവി മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോന്‍സാല്‍വ്‌സ് വഴി ഫയല്‍ചെയ്ത കേസിലാണ് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ബോബ്ദെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചത്. രാജ്യത്ത് പട്ടിണി മരണങ്ങള്‍ക്ക് ഒരു കാരണം ഇതാണെന്ന് ഹർജിക്കാരന്‍ വാദിച്ചു.

ആധാറുമായി ബന്ധിപ്പിക്കാത്ത ഏകദേശം നാല് കോടി കാര്‍ഡുകളാണ് രാജ്യത്ത് റദ്ദാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കാര്‍ഡുകള്‍ വ്യാജമായതുകൊണ്ട് ഒഴിവാക്കിയെന്നാണ് കേന്ദ്രം ഇത്രകാലവും വാദിച്ചിരുന്നത്. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങള്‍, ആധാര്‍ കാര്‍ഡ് ഇല്ലാതിരിക്കല്‍, കണ്ണ് പരിശോധിച്ച്‌ തിരിച്ചറിയല്‍ സാധ്യമാവാതിരിക്കുക, ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങളാണ് വലിയ തോതില്‍ കാര്‍ഡ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.

മുന്‍കൂട്ടി അറിയിക്കാതെ 2-4 കോടി കാര്‍ഡുകള്‍ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകന്‍ ഗോന്‍സാല്‍വ്‌സ് പറഞ്ഞു. ആധാര്‍ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് നിഷേധിക്കാന്‍ പാടില്ലെന്നാണ് ഭക്ഷ്യാവകാശ നിയമം പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...