ട്രെയിനില്‍ 16കാരിക്ക് ഉപദ്രവം : പ്രതികള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രെയിനില്‍ പതിനാറുകാരിയെ ഉപദ്രവിക്കുകയും ഇത് ചോദ്യം ചെയ്ത ദളിത്‌ കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രികനെയും മര്‍ദ്ദിക്കുകയും ചെയ്‌ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസിന് പിടികൂടാനായില്ല. സീസണ്‍ ടിക്കറ്റുകാരായ പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുമില്ല. എറണാകുളത്ത് ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശികളാണ് പ്രതികള്‍. മൊബൈല്‍ഫോണുകള്‍ സ്വിച്ച്‌ഓഫാക്കി ഇവര്‍ ഒളിവിലാണ്. ഇവരുടെ അവസാന ഫോണ്‍കാള്‍ വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഒടുവില്‍ സംസാരിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിലൂടെ പ്രതികളുടെ ഒളിസങ്കേതം കണ്ടെത്താനാണ് നീക്കം. എറണാകുളം സൗത്ത് റെയില്‍വേ പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 7.50ന് എറണാകുളം – ഗുരുവായൂര്‍ സ്‌പെഷ്യല്‍ (പാസഞ്ചര്‍) ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് അഞ്ചംഗസംഘം പെണ്‍കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തത്. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് പിതാവിനും മലപ്പുറം സ്വദേശിയായ സഹയാത്രക്കാരനും മര്‍ദ്ദനമേറ്റത്. പ്രതികള്‍ പിന്നീട് ഇരിങ്ങാലക്കുടവരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇറങ്ങിപ്പോയിരുന്നു. പോക്‌സോ, ട്രെയിനില്‍ അടിപിടി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തൃശൂര്‍ റെയില്‍വെ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...