സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം ; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 15 ന് എറണാകുളം- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതല്‍ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ 124, 111 നമ്പര്‍ പാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് കൊണ്ടാണ് നിയന്ത്രണമെന്നാണ് ഇന്ത്യന്‍ റെയില്‍വെ അറിയിക്കുന്നത്. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍, കൊല്ലം – എറണാകുളം സ്‌പെഷ്യല്‍ മെമു ഭാഗികമായി റദ്ദാക്കി. മെയ് 15 ന് നിലമ്പൂര്‍ – കോട്ടയം ട്രെയിന്‍ അങ്കമാലി വരെ മാത്രമാക്കി. മെയ് 8 നും 15 നും കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ്സ് തൃശ്ശൂര്‍ വരെ മാത്രമാക്കി. മെയ് 8 നും 15 നും തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ. മെയ് 9 നും 16 നും ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ റദ്ദാക്കി. മെയ് 8 നും 15 നും പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സര്‍വീസ് നടത്തുക. മെയ് 15 ന് തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം – കൊല്ലം മെമു എക്‌സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...