മാലിന്യസംസ്‌കരണം ; നിയമലംഘനത്തിന് നോട്ടീസ് കിട്ടിയവര്‍ക്കും പിഴ ചുമത്തപ്പെട്ടവര്‍ക്കും പരിശീലന ക്ലാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാലിന്യം കൃത്യമായി സംസ്‌കരണം ചെയ്യാത്തവർക്കും നിയമലംഘകര്‍ക്കും ഇനി മുതല്‍ പരിശീലന ക്ലാസ്. നിയമലംഘനത്തിന് പിഴ അടച്ചവരെയും നോട്ടീസ് കിട്ടിയവരെയും തദ്ദേശസ്ഥാപനങ്ങളില്‍ വിളിച്ചുവരുത്തിയാണ് പ്രത്യേക പരിശീലന ക്ലാസ് നല്‍കുക. തദ്ദേശവകുപ്പിന്റേതാണ് ഈ തീരുമാനം. മാലിന്യസംസ്‌കരണത്തിനുള്ള ക്രമീകരണങ്ങള്‍, നിലവിലെ നിയമങ്ങള്‍, പിഴ എന്നിവയാണ് നിയമലംഘകര്‍ക്കുള്ള ക്ലാസില്‍ ഉണ്ടാകുക. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്നത് നടപ്പാക്കാന്‍ ജനത്തിന് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമാണ് പരിശീലനക്ലാസ്. ചട്ടവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരേ എടുത്ത നടപടികള്‍ ഓരോ ദിവസവും ജാഗ്രതാപോര്‍ട്ടലില്‍ നല്‍കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്പാര്‍ട്ട്മെന്റുകളിലും ഫ്‌ളാറ്റുകളിലും പരിശോധനയ്ക്കും നിയമ നടപടിയെടുക്കാനും തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പ്പടെ നിയമലംഘനം കണ്ടെത്താനും നിയമ നടപടികള്‍ സ്വീകരിക്കാനും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സ്‌ക്വാഡുകളുണ്ടാക്കും. ആഴ്ചയില്‍ മൂന്നുദിവസം പരിശോധനയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...