എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ഡൽഹിയിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ഡൽഹിയിൽ തുടരുന്നു. ഇന്നലെ പ്രധാനമന്ത്രി രാത്രി വരെ പങ്കെടുത്ത പരിപാടിയിൽ ഇന്നലെ എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കർശന നിർദേശമാണ് ബിജെപി-എൻഡിഎ നേതൃത്വത്തിൽ നിന്ന് എംപിമാർക്ക് ലഭിച്ചിരിക്കുന്നത്. നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ഇന്നത്തെ പരിശീലന പരിപാടിക്കുള്ളത്. ഇന്നലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയിൽ പങ്കെടുക്കും.

തങ്ങളുടെ ലോക്‌സഭാ മണ്ഡലങ്ങളിൽ ടിഫിൻ യോഗങ്ങൾ വിളിച്ചുചേർക്കാൻ എല്ലാ ബിജെപി എംപിമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്. മണ്ഡലങ്ങളിലെ വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഓരോ മാസവും ഇത്തരം യോഗങ്ങൾ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. പാർലമെൻ്റിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും സഭാ സമ്മേളനങ്ങൾക്ക് മുന്നോടിയായി വകുപ്പ് മന്ത്രിമാരെ കാണണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായരേഖകളിൽ ക്രമക്കേട് ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്

0
മുംബൈ : പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ...

ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ് ; പ്രതി പിടിയിൽ

0
തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി...

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....