Thursday, April 17, 2025 2:52 pm

തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം പൂര്‍ണമായി ഒഴിവാകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം പൂര്‍ണമായി ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചു. കാന്റഡ് എന്നുപേരുള്ള ഈ ഉപകരണത്തിന്റെ പരീക്ഷണം പ്രയാഗ്രാജ് ഡിവിഷനിലെ (അലഹബാദ്) സാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വിജയകരമായി നടന്നു. ഘട്ടങ്ങളായി രാജ്യമാകെ നടപ്പാക്കാനുള്ള നടപടിയിലേക്ക് റെയില്‍വേ കടന്നു. നിലവില്‍ ഈ ഉപകരണമാണ് മെട്രോ സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്നത്.

നേരത്തെ പാളങ്ങള്‍ മാറുമ്പോള്‍ തീവണ്ടികളുടെ വേഗം 15 കിലോമീറ്ററായിരുന്നു. തിക്ക് വെബ് സ്വിച്ച്‌ എന്ന ഉപകരണത്തിന്റെ സഹായത്തോടെ പാളം മാറുമ്പോള്‍ വേഗത 30 കിലോമീറ്ററായി ഉയര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ശബ്ദം ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാന്റഡ് ഉപയോഗിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഘട്ടം ഘട്ടമായി രാജ്യം മുഴുവന്‍ ഈ സംവിധാനം കൊണ്ടുവരാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ ഗവേഷണവിഭാഗമായ റിസര്‍ച്ച്‌ ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍.ഡി.എസ്.ഒ) കാന്റഡിന് അനുമതി നല്‍കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചക്കുളത്തുകാവിൽ ആഞ്ജനേയോത്സവത്തിന് തുടക്കമായി

0
ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ആഞ്ജനേയോത്സവത്തോടനുബന്ധിച്ച് രാമായണമഹായജ്ഞത്തിനു തുടക്കംകുറിച്ചു....

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും....

ക്രിസ്ത്യൻ മിഷണറിയെയും കുട്ടികളെയും ചുട്ടുകൊന്ന പ്രതിയെ ജയില്‍ മോചിതനാക്കി ഒഡിഷ സർക്കാർ

0
ഭുവനേശ്വര്‍: ആസ്‌ട്രേലിയന്‍ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റൈനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട്...

താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

0
ചാരുംമൂട് : താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം....