തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം പൂര്‍ണമായി ഒഴിവാകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം പൂര്‍ണമായി ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചു. കാന്റഡ് എന്നുപേരുള്ള ഈ ഉപകരണത്തിന്റെ പരീക്ഷണം പ്രയാഗ്രാജ് ഡിവിഷനിലെ (അലഹബാദ്) സാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വിജയകരമായി നടന്നു. ഘട്ടങ്ങളായി രാജ്യമാകെ നടപ്പാക്കാനുള്ള നടപടിയിലേക്ക് റെയില്‍വേ കടന്നു. നിലവില്‍ ഈ ഉപകരണമാണ് മെട്രോ സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്നത്.

നേരത്തെ പാളങ്ങള്‍ മാറുമ്പോള്‍ തീവണ്ടികളുടെ വേഗം 15 കിലോമീറ്ററായിരുന്നു. തിക്ക് വെബ് സ്വിച്ച്‌ എന്ന ഉപകരണത്തിന്റെ സഹായത്തോടെ പാളം മാറുമ്പോള്‍ വേഗത 30 കിലോമീറ്ററായി ഉയര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ശബ്ദം ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാന്റഡ് ഉപയോഗിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഘട്ടം ഘട്ടമായി രാജ്യം മുഴുവന്‍ ഈ സംവിധാനം കൊണ്ടുവരാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ ഗവേഷണവിഭാഗമായ റിസര്‍ച്ച്‌ ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍.ഡി.എസ്.ഒ) കാന്റഡിന് അനുമതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...