വനിത പോലീസ് ഉദ്യോഗസ്ഥ അപമാനിച്ചെന്നാരോപിച്ച്‌ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

ആലുവ : വനിത പോലീസ് ഉദ്യോഗസ്ഥ അപമാനിച്ചെന്നാരോപിച്ച്‌ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി. പരാതി നല്‍കിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്നാണ് ആരോപണം. പിന്നീട് നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ആലുവ പോലീസ് സ്റ്റേഷന് 500 മീറ്റര്‍ അകലെ ബാരിക്കേഡ് വെച്ച്‌ പ്രകടനം തടഞ്ഞു. ഇതോടെ ഉന്തിനും തള്ളിനും ഇടയാക്കി. പ്രതിഷേധക്കാരെ തടയാന്‍ വനിത പോലീസ് ഇല്ലെന്നതും തര്‍ക്കമായി. തടസ്സം ഭേദിച്ച്‌ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ വനിത പോലീസ് എത്തി തടയുകയായിരുന്നു.

സ്റ്റേഷന് മുന്നിലെ റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആലുവ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമരം നിര്‍ത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാമെന്നും നടപടിയെടുക്കുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. മൂന്നാഴ്ച മുമ്പ് ആലുവ ദേശം കുളക്കടവില്‍ കുളിക്കുമ്പോള്‍ ചിലര്‍ അപമാനിച്ചെന്നാണ് പരാതി. ഈ പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ ലിംഗപരിശോധന നടത്താന്‍ ആലുവ പോലീസ് ശ്രമിച്ചെന്നാണ് ആരോപിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...