കോട്ടയം : ഉന്നത സിപിഎം നേതാവിന് ബന്ധമുള്ള കരിങ്കല്‍ ക്വാറിയില്‍ പരിശോധന നടത്തിയ എ.ഡി.എം അലക്‌സ് ജോസഫിനെ സ്ഥലം മാറ്റി. ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ലേയ്ക്കാണ് മാറ്റിയത്. അലക്‌സ് ജോസഫ് മണല്‍ കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. അടുത്തകാലത്ത് കുറവിലങ്ങാട് ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇതേതുടര്‍ന്ന് കരിങ്കല്‍ ക്വാറികളില്‍ പരിശോധന നടത്തിയിരുന്നു.
ഉന്നതനായ സിപിഎം നേതാവിന് ബന്ധമുള്ള ക്വാറിയില്‍ അദ്ദേഹം പരിശോധന നടത്തി. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിപിഐ സര്‍വ്വീസ് സംഘടനയുടെ സംസ്ഥാന നേതാവാണ് അലക്‌സ് ജോസഫ്. 2019 ഡിസംബര്‍ 31ന് അഡീഷണല്‍ സെക്രട്ടറി ഡി.സന്തോഷ് പുറത്തിറക്കിയ 3960/ 2019/ ആര്‍ഡി നമ്പരായുള്ളതാണ് സ്ഥലംമാറ്റ ഉത്തരവ് . അലക്‌സ് ജോസഫിന്റെ സ്ഥംമാറ്റത്തോടെ ജില്ലയില്‍ സിപിഎം – സിപിഐ പോര് രൂക്ഷമാകുകയാണ്.