പത്തനംതിട്ട : പരിശോധനയ്ക്കെത്തുന്ന കേന്ദ്രസംഘത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ പത്തനംതിട്ടയില്‍ ഡോക്ടര്‍മാര്‍ക്കു കൂട്ട സ്ഥലംമാറ്റം. കേന്ദ്രസംഘം കോന്നി മെഡിക്കല്‍ കോളജില്‍ എത്താനിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് 47 ഡോക്ടര്‍മാരെ കോന്നിയിലേക്കു മാറ്റി. ജില്ലയില്‍ കോവിഡ് ചികിത്സിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ഇനിയുള്ളതു മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ്.
കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങാത്തതിനെതിരെ കഴിഞ്ഞദിവസം വിമർശനം ഉയർന്നതിനു പിന്നാലെയാണ് അടുത്ത നീക്കം. കോവിഡ്, നിപ പ്രതിരോധ പ്രവർത്തനങ്ങളിലേക്കു ശ്രദ്ധ മാറിയതോടെ ഡോക്ടർമാർ അടക്കമുള്ളവരുടെ നിയമനത്തിലും തീരുമാനമായിരുന്നില്ല. സെപ്റ്റംബർ 11ന് ആണ് അത്യാഹിത വിഭാഗവും ഐസിയു, ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനവും തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നത്.