മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലംമാറ്റങ്ങള്‍ : ജോയിന്റ് കൗണ്‍സിലിന്റെ  നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലുണ്ടായ ഭരണമാറ്റത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകള്‍ എഴുതിക്കൊടുക്കുന്നതിനനുസരിച്ച് ജില്ലയിൽ വിവിധ വകുപ്പുകളിൽ മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റങ്ങള്‍ നടക്കുന്നതിനെതിരെ ജോയിന്റ് കൗണ്‍സിലിന്റെ  നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം മുതല്‍ ജീവനക്കാരെ തലങ്ങും വിലങ്ങും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി പീഢിപ്പിക്കുകയാണ്. മന്ത്രിസഭ അധികാരമേറ്റ ശേഷവും ഭരണാനുകൂല സംഘടനകള്‍ ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് വകുപ്പ് മേധാവികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കത്തുകൾ നൽകുകയും ചെയ്യുന്നു.

മാനദണ്ഡ വിരുദ്ധമായി ഇന്നലെ മൃഗസംരക്ഷണ വകുപ്പിൽ നടത്തിയ സ്ഥലം മാറ്റങ്ങള്‍ ഉടൻ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ല മൃഗസംരക്ഷണ ഓഫീസിൽ നടത്തിയ പ്രതിഷേധ മാർച്ചും വിശദീകരണയോഗവും ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ആർ രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി അനീഷ് കുമാർ, സെക്രട്ടറി ജി അഖിൽ, കെ ശിവാനന്ദൻ, എ ഷാജഹാൻ, മനീഷ് മോഹൻ, ഡാനിയൽ കുട്ടി, ജെ സിനി, ആർ മനോജ് കുമാർ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...