പേട്ടയിൽ ട്രാൻസ്‌ഫോമറിന് തീപിടിച്ചു ; രണ്ട് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു, കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ….!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേട്ട പോലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡിൽ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിക്ക് പിന്നാലെ ട്രാൻസ്‌ഫോമറിൽ തീപിടിച്ചു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.ട്രാൻസ്‌ഫോമറിൽ നിന്നുള്ള തീ സമീപത്തുകിടന്ന രണ്ട് കാറുകളിലേയ്‌ക്ക് പടർന്നു. റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറും സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന കാറും ഭാഗികമായി കത്തിനശിച്ചു. സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്. ‘ ഇന്നലെ രാവിലെ മുതൽ ഇടവിട്ട് വൈദ്യുതി തടസവും ട്രാൻസ്‌ഫോമറിൽ തീപ്പൊരിയുമുണ്ടായിരുന്നു.

വൈദ്യുതി തടസത്തെ തുടർന്ന് റേഷൻകട ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ 10ഓടെ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.എന്നാൽ രാത്രി 10ഓടെ ട്രാൻസ്‌ഫോമറിൽ നിന്ന് പുക ഉയരാൻ തുടങ്ങി. കെ.എസ്.ഇ.ബിയിൽ വിളിച്ചു പറഞ്ഞെങ്കിലും കുഴപ്പമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ പെട്ടെന്ന് തന്നെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ട്രാൻസ്‌ഫോമർ‌ കത്താൻ തുടങ്ങി. സംഭവമറിഞ്ഞ് അസിസ്റ്റന്റ് എൻജിനിയർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോയി. കെ.എസ്.ഇ.ബി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപണം ഉയർത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...