ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ; നാല് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ബീജാപുർ : ഛത്തീസ്ഗഢിലെ ബീജാപുർ ജില്ലയിൽ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ജംഗ്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്തുനിന്ന് നാല് മാവോവാദികളുടെ മൃതദേഹങ്ങളും ഒരു നാടൻ പിസ്റ്റൾ, ഒരു ലോഡിങ്‌ തോക്ക്, ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ, മൂന്ന് ടിഫിൻ ബോംബുകൾ, കോർഡക്സ് വയർ, 10 ജലാറ്റിൻ സ്റ്റിക്കുകൾ, 15 സുരക്ഷാ ഫ്യൂസ്, ഒരു വയർലെസ് സെറ്റ് എന്നിവയും കണ്ടെത്തിയതായി സുരക്ഷാസേനാവക്താവ് വ്യക്തമാക്കി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...