കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്നു. കോന്നി വലിയ പള്ളിയുടെ മുന്നിലായാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത നിര്‍മ്മാണ സമയത്ത് നിലവില്‍ ഉണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചിരുന്നില്ല. ഇതാണ് നിലവില്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയത്. നടപ്പാതയിലൂടെ പോകുന്ന ആളുകള്‍ ഈ ഭാഗത്ത് എത്തുമ്പോള്‍ റോഡില്‍ ഇറങ്ങി വേണം നടക്കാന്‍. ഈ സമയം റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇടിക്കുവാനും സാധ്യത കൂടുതലാണ്. ഇതിന് സമീപത്തായി സ്കൂളും ആരാധനാലയങ്ങളും അടക്കം സ്ഥിതി ചെയ്യുന്നുണ്ട്.

സ്കൂളിലേക്ക് പോകുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ മൂലം റോഡില്‍ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇതിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിച്ചിട്ടുണ്ട് എങ്കിലും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഈ വഴി സഞ്ചരിക്കുന്നതിനാല്‍ ഇത് വലിയ അപകട ഭീഷണിയും ഉയര്‍ത്തുന്നു. കോന്നി കെ.എസ്.ഇ.ബി സെക്ഷന് കീഴില്‍ വരുന്നതാണ് ഈ ട്രാന്‍സ്ഫോര്‍മര്‍. ഇത് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...