കോന്നിയിൽ കലാശക്കൊട്ടിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

കോന്നി : പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനായി കോന്നി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോന്നിയിൽ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ഗതാഗത നിയന്ത്രണങ്ങൾ നടത്താൻ ആണ് തീരുമാനം എന്നും പോലീസ് അറിയിച്ചു. കോന്നി സെൻട്രൽ ജംഗ്ഷനിൽ ആണ് കലാശ കൊട്ട് നടക്കുക. വിവിധ മേഖലകളിൽ നിന്നും വരുന്ന വാഹനങ്ങൾ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്ന സാഹചര്യത്തിൽ ഇത് ആവശ്യമായ റോഡുകളിലൂടെ വഴി തിരിച്ചു വിടും. വാഹനങ്ങൾ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. കോന്നി നഗരത്തിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും കൂടുതൽ പോലീസിനെ വിന്യസിക്കും എന്നും അധികൃതർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...