പെരുമ്പെട്ടി സെൻ്റ് തോമസ് പടിയിൽ നടപാലം തകർന്നു വീണു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പളളി : പെരുമ്പെട്ടി സെൻ്റ് തോമസ് പടിക്കു സമീപം നടപാലം തകർന്നു വീണു. അന്യസംസ്ഥാനതൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വലിയകാവ് വനത്തിൽ നിന്ന് ഉൽഭവിക്കുന്ന തോട്ടിലെ നടപാലമാണ് തകര്‍ന്നത്. തൊഴിലാളികൾ മറുകരയിലേക്ക് കടന്നുകഴിഞ്ഞാണ് നടപാലം ഒടിഞ്ഞ് തോട്ടിൽ വീണത്. ചാലപ്പള്ളി ചുങ്കപ്പാറ റോഡിലേക്ക് പന്നക്കപ്പതാൽ, കൂവപ്ലാവ്, തുങ്ങുപാല മേഖലകളിൽ നിന്ന് പ്രവേശിക്കാൻ പതിറ്റാണ്ടുകൾക്ക് മുൻപു നിർമിച്ച പാലമായിരുന്നു ഇത്. ഇരുകരകളിലും കരിങ്കൽ തൂണുകളിലായി നിർമിച്ചിരുന്ന പാലത്തിന്റെ മുകൾത്തട്ടിലെ കോൺക്രീറ്റ് സ്ലാബാണ് മൂന്ന് കഷ്ണങ്ങളായി തോട്ടിൽ പതിച്ചത്. ഉള്ളിലെ കമ്പികൾ ദ്രവിച്ച് ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായിരുന്നു. വിദ്യാർഥികളും തൊഴിലാളികളുമടക്കം നൂറുകണക്കിന് ആൾക്കാരാണ് മറുകരയെത്താൻ ഈ നടപാലത്തെ ആശ്രയിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...