ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും റോഡ് സേഫ്റ്റി കമ്മീഷണറും നാളെ നേരിട്ട് ഹാജരാകണം ; നിര്‍ദേശവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഏറണാകുളം : വടക്കഞ്ചേരിയിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും റോഡ് സുരക്ഷ കമ്മീഷണറും നാളെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും. രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി നടത്തിയത്. ‘ഈ വാര്‍ത്ത ഇന്ന് കൊണ്ട് അവസാനിക്കാന്‍ പാടില്ല. ഇത്തരം അപകടങ്ങളില്‍ എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂ. നമ്മള്‍ ഒക്കെ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം. പല ഡ്രൈവര്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു. എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവര്‍മാര്‍ക്ക് തോന്നലുണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്.

ബസുകളില്‍ സീറ്റ് ബെല്‍റ്റ്, എയര്‍ ബാഗ്‌സ് എന്നിവ ഒന്നും ഇല്ല. എന്ത് കൊണ്ട് നമ്മള്‍ അതിനെ പറ്റി ചിന്തിക്കുന്നില്ല. അപകടം ഉണ്ടായത് കൊണ്ടാണ് ഇപ്പോള്‍ ഇതിനെ പറ്റി ചിന്തിക്കുന്നത്. അല്ലങ്കില്‍ നമ്മള്‍ ഇതിനെ കുറിച്ച് ചിന്തിക്കുമോ.’- കോടതി ചോദിച്ചു. അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായ എറണാകുളം സ്വദേശി ജോമോനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തല്‍. അപകട ശേഷം അധ്യാപകനെന്ന വ്യാജേന വടക്കഞ്ചേരി ഇ.കെ നായനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ജോമോന്‍ രക്ഷപെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....