ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകൾ കെട്ടിക്കിടക്കുന്നതിൽ നടപടിയുമായി ഗതാഗത വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. അപേക്ഷകൾ കൂടുതലുള്ള ഓഫീസുകളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിനായി വിവിധ ഓഫീസുകളിൽ അധിക തസ്തിക അനുവദിച്ച് ഉത്തരവായി. ഉദ്യോഗസ്ഥ ക്ഷാമം മൂലം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ സമയബന്ധിതമായി പൂർത്തിയാകാത്തത് ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രയാസമായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരുന്നു അപേക്ഷകൾ കുന്നുകൂടിയത്. 60 അധിക തസ്തികക്കാണ് സർക്കാർ അനുമതി.

26 എംവിഐമാരുടെയും 34 എഎംവിഐമാരുടെയും പോസ്റ്റാണ് സൃഷ്ടിച്ചത്. മലപ്പുറം ജില്ലയിലെ വിവിധ ഓഫീസുകളിലേക്കായി 18 ഉദ്യോഗസ്ഥരെ വിന്യസിക്കും. കോഴിക്കോട് 11ഉം, കണ്ണൂർ 10ഉം അധിക തസ്തികയായിട്ടുണ്ട്. വാഹൻ-സാരഥി പോർട്ടലുകൾ പണിമുടക്കുന്നത് ലേണേഴേ്സ് ടെസ്റ്റുകളെ ബാധിച്ചിരുന്നു. ഇതിൽ പരിഹാരം കാണാൻ ഗതാഗത മന്ത്രി സി.പി ജോൺ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...