കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയത് പിൻവലിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതിയിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്. എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിന് സമീപം മൂന്ന് കണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ക്ഷേത്രത്തിനകത്ത്​ കുറി തൊടാൻ പത്ത്​ രൂപ വരെ ഭക്​തരിൽ നിന്ന്​ ഫീസ്​ ഈടാക്കാൻ സ്വകാര്യ കക്ഷികൾക്ക്​ അവകാശം നൽകുന്നതിന്​ ടെൻഡർ വിളിച്ചതാണ് വിവാദമായത്. എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിൽ നാലിടത്ത്​ ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് ​വെക്കാനുള്ള അവകാശമാണ് ടെൻഡർ ചെയ്തു നൽകാനൊരുങ്ങിയത്.

ഇതിനെതിരെ എരുമേലി സ്വദേശികളായ മനോജ് എസ്​. നായർ, അരുൺ സതീഷ് എന്നിവരാണ്​ ഹർജി നൽകിയത്​. ക്ഷേത്രത്തിന്​ അകത്താണോ കുറി ​തൊടാൻ പണം വാങ്ങുന്നതെന്ന്​ ആരാഞ്ഞ കോടതി, ഭക്​തരെ ചൂഷണം ​ചെയ്യുന്നത്​ അനുവദിക്കാനാവില്ലെന്നും നേരത്തെ വ്യക്​തമാക്കിയിരുന്നു.ശബരിമലയിലേക്ക്​ പോകുന്ന തീർഥാടകർ എരുമേലി പേട്ട തുള്ളലും ക്ഷേത്രക്കടവിൽ കുളിയും കഴിഞ്ഞ്​​ നെറ്റിയിലും ദേഹത്തും മറ്റും കുറി ചാർത്തി​ ദർശനം നടത്തുന്ന ആചാരം നിലവിലുള്ളതായി ഹർജിയിൽ പറയുന്നു. പല ക്ഷേത്രങ്ങളിലും സൗജന്യമായി നൽകുന്ന ചന്ദനവും കുങ്കുമവും ഭസ്മവും ഉപയോഗിച്ചാണ്​ ഭക്​തർ കുറി തൊടുന്നത്​. ഇതിന്​ പകരമായി ഭൂരിപക്ഷം ഭക്​തരും ക്ഷേത്ര ഭണ്ഡാരത്തിൽ പണം ഇടാറുമുണ്ട്​. എരുമേലിയിൽ ഈ തുക​ ദേവസ്വം ബോർഡിനാണ്​ ലഭിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...