ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി പദ്ധതിയുമായി വലിയ കാവ് വനസംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

റാന്നി : കുട്ടികളെ വന- പ്രകൃതി സാക്ഷരരാക്കാൻ ഒരുങ്ങി ” ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി ” പദ്ധതിയുമായി വലിയ കാവ് വനസംരക്ഷണ സമിതി. സമിതി നേതൃത്വത്തിൽ വലിയ കാവിലെ കുട്ടികളെ ഉൾപ്പെടുത്തി വേഴാമ്പൽ കിളികൂട്ടം നേച്ചർ ക്ളബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ഒരു വർഷം നീളുന്ന വന – പ്രകൃതി സാക്ഷരതാ യജ്ഞവും നേച്ചർ ക്ളബ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി.രാജപ്പൻ നിർവഹിച്ചു. സമിതി വൈസ് പ്രസിഡൻ്റ് ലേഖാ രാമൻ അധ്യക്ഷത വഹിച്ചു. അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, അങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ, സമിതി സെക്രട്ടറി സുമിത്ത് ബാബു, യേശുദാസൻ എന്നിവർ പ്രസംഗിച്ചു. വേഴാമ്പൽ കിളികൂട്ടം കുട്ടികൾക്കായി എല്ലാ മാസവും പ്രകൃതി, വനം, പരിസ്ഥിതി എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ ക്ളാസുകൾ നൽകാനാണ് തീരുമാനം. ഇവരെ തേക്കടിയിൽ മൂന്നുനാൾ നീളുന്ന പ്രകൃതി പഠന ക്ളാസിലും പങ്കെടുപ്പിക്കും. വേഴാമ്പൽ കിളി കൂട്ടം നേച്ചർ ക്ലബ്‌ ഭാരവാഹികളായി യോഷിത സമീർ ( പ്രസിഡൻ്റ്) ശ്രീഹരി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...