ഇട്ടിയപ്പാറ–ഒഴുവൻപാറ–ജണ്ടായിക്കൽ–ബംഗ്ലാംകടവ് റോഡിലെ യാത്ര ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാംകടവ് : ഇട്ടിയപ്പാറ–ഒഴുവൻപാറ–ജണ്ടായിക്കൽ–ബംഗ്ലാംകടവ് റോഡിലെ യാത്ര ദുരിതമാകുന്നു. ബിഎം ബിസി നിലവാത്തിൽ ടാറിങ് നടത്താൻ കരാറായ റോഡാണിത്. ജൽ ജീവൻ മിഷന്റെ പൈപ്പുകളിടുന്ന പണികൾ പൂർണമാകാത്തതും കെഎസ്ഇബി വടശേരിക്കര സെക്‌ഷന്റെ പരിധിയിലെ വൈദ്യുതി തൂണുകൾ വശങ്ങളിലേക്കു മാറ്റാത്തതുമാണു വികസനത്തിനു തടസ്സം. റോഡ് പണികൾ ആരംഭിച്ചിട്ട് 2 വർഷത്തോളമാകുന്നു. ഇതുവരെ ഇട്ടിയപ്പാറ–ഒഴുവൻപാറ വരെ 4 കലുങ്കുകളും ജണ്ടായിക്കൽ–കിടങ്ങുമൂഴി വരെ 17 കലുങ്കുകളും നിർമിച്ചു.

ജണ്ടായിക്കൽ–കിടങ്ങുമൂഴി വരെ പലയിടങ്ങളിലായി 500 മീറ്ററോളം വശം കെട്ടി ബലപ്പെടുത്തി. കൽക്കെട്ടിനു മുകളിൽ തൂണുകൾ നാട്ടുന്ന പണികൾ പൂ‍ർണമായിട്ടില്ല. കിടങ്ങുമൂഴി–ബംഗ്ലാംകടവു വരെ കാര്യമായ പണികൾ നടത്തിയിട്ടില്ല. 2 കലുങ്കുകൾ ഭാഗികമായി നിർമിച്ചു. എ വൺ പടിക്കും ബംഗ്ലാംകടവ് സ്കൂളിനും മധ്യത്തിലായി 4 ഇടത്തു സംരക്ഷണഭിത്തി നിർമാണം നടക്കുന്നുണ്ട്. വിരലിൽ എണ്ണാവുന്ന പണിക്കാരാണുള്ളത്. അവരെ വെച്ചാണ് ഇത്രയും പണികൾ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...