ഇടുക്കി മറയൂരിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു ; അഞ്ചുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മറയൂർ : ഇടുക്കി മറയൂരിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കാന്തല്ലൂരിൽ നിന്നും മറയൂരിലേക്ക് വരുന്ന വഴി ആനക്കോട്ടപ്പാറ വളവിലാണ് അപകടം നടന്നത്. തമിഴ്‌നാട്ടിലെ നുങ്കമംപാക്കം സ്വദേശികളായ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർക്കാണ് പരിക്കേറ്റത്. നിയന്ത്രണം നഷ്ടപ്പെട്ട വാൻ തലകീഴായി മറിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

താഴ്ചയിലുണ്ടായിരുന്ന ഒരു മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...