മലപ്പുറം പാണ്ടിക്കാട് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് : ഒന്നാം പ്രതി ബിജോയ് റാണ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാണ്ടിക്കാട് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ കീഴടങ്ങി. പശ്ചിമബംഗാൾ സ്വദേശിയായ ബിജോയ് റാണയാണ് ഇന്ന് രാവിലെ പെരിന്തൽമണ്ണ കോടതിയിൽ എത്തി കീഴടങ്ങിയത്. 2013-ലാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകം നടന്നത്. കിഴക്കേ പാണ്ടിക്കാട് പെരുവക്കാട് ചിറ്റിടപ്പാടത്ത് വെച്ച് 68 കാരനായ വ്യാപാരി പേർക്കുത്ത് മുഹമ്മദിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളായ ബിജോയ് റാണയെയും സഹോദരൻ സഞ്ജയ് റാണയെയും പോലീസ് അന്ന് പിടികൂടിയിരുന്നു.

എന്നാൽ 2014-ൽ ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും മുങ്ങുകയായിരുന്നു. പിന്നീട് പത്ത് വർഷത്തിലേറെയായി ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഏതാണ്ട് 12 വർഷത്തോളമായി തിരിച്ചറിയൽ രേഖകൾ മാറ്റിയും മറ്റും ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം രണ്ടാം പ്രതിയായ സഞ്ജയ് റാണയെ ഒഡീഷയിൽ നിന്ന് പിടികൂടിയിരുന്നു. സഞ്ജയ് റാണ പിടിയിലായതിന് പിന്നാലെയാണ് ഒന്നാം പ്രതി ബിജോയ് റാണ ഇന്ന് നേരിട്ടെത്തി കീഴടങ്ങിയത്.

വ്യാപാരി മുഹമ്മദിനെ നേരിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത് ബിജോയ് റാണയാണെന്നാണ് പോലീസ് കേസ്. കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സഹോദരൻ സഞ്ജയ് റാണയ്‌ക്കെതിരെയുള്ള കുറ്റം. ദീർഘകാലമായി പോലീസിനെ വെട്ടിച്ച് ഇതര സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഒടുവിൽ വലയിലായതോടെ കേസിൽ നിർണ്ണായകമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...