കോന്നിയില്‍ അവധിക്കാല അധ്യാപക സംഗമം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : 2026 -2027 അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അവധിക്കാല അധ്യാപക സംഗമo ആരംഭിച്ചു.  കോന്നി ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും 264 അധ്യാപകർ മെയ് 22,23 തീയതികളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നു. മാറിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പരിശീലനം കോന്നി പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇന്ദുകല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, കോന്നി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മറ്റി ചെയർമാൻ അനിത ബിജു, പി.റ്റി.എ പ്രസിഡന്റ് അഡ്വ.പേരൂർ സുനിൽ, കോന്നി ജി.ച്ച്.എസ്.എസ് പ്രിൻസിപ്പൽ ജി.സന്തോഷ് കുമാർ, കോന്നി ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍ ബി.പി.സി ഇന്‍ ചാര്‍ജ്ജ് ഭദ്രാശങ്കർ എന്‍, ബൻസിലാൽ, കോന്നി ജി.എച്ച്.എസ്.എസ് ഹെഡ് മിസ്ട്രസ് ഫെബിൻ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...