നിര്‍ത്താതെ പറന്നത് 13,650 കിലോമീറ്റര്‍ ; ലോക റെക്കോര്‍ഡിട്ട് ദേശാടനപ്പക്ഷി

For full experience, Download our mobile application:
Get it on Google Play

ഓസ്‌ട്രേലിയ : പേര് പോലെ തന്നെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് ദേശാടനപ്പക്ഷികള്‍. ദീര്‍ഘദൂരം നിര്‍ത്താതെ സഞ്ചരിക്കാന്‍ ഇവയ്‌ക്കാകും. ഇപ്പോഴിതാ ഒരു ദേശാടനപ്പക്ഷിയുടെ സഞ്ചാരം ലോകറെക്കോര്‍ഡില്‍ ഇടംനേടിയിരിക്കുകയാണ്. ബാര്‍ ടെയില്‍ഡ് ഗോഡ്വിറ്റ് എന്ന ദേശാടനപ്പക്ഷി നിര്‍ത്താതെ പറന്നത് 13,650 കിലോമീറ്ററാണ്. അമേരിക്കയിലെ അലാസ്‌കയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ദ്വീപായ ടാസ്മാനിയ വരെയാണ് ഈ കുഞ്ഞന്‍പക്ഷി നിര്‍ത്താതെ പറന്നത്.

യാത്രയ്‌ക്കിടെ ഒരിടത്ത് പോലും വിശ്രമത്തിനായി പക്ഷി തന്റെ യാത്ര നിര്‍ത്തിയില്ല. ഇതോടെയാണ് ഏറ്റവും ദൂരം നിര്‍ത്താതെ പറന്നതിനുള്ള റെക്കോര്‍ഡ് പക്ഷിക്ക് ലഭിക്കുന്നത്. പക്ഷിയുടെ കഴുത്തില്‍ ഒരു ഇലക്‌ട്രോണിക് ടാഗ് ശാസ്ത്രജ്ഞര്‍ ഘടിപ്പിച്ചിരുന്നു. ടാഗില്‍ നിന്നുള്ള വിവരങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇത് പ്രകാരമാണ് പക്ഷിയുടെ യാത്രാപഥത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ലഭിക്കുന്നത്.

ഒക്ടോബര്‍ 13ാം തിയതിയാണ് പക്ഷി അലാസ്‌കയില്‍ നിന്ന് തന്റെ യാത്ര ആരംഭിക്കുന്നത്. ഒടുവില്‍ അതിന്റെ പറക്കല്‍ അവസാനിക്കുന്നത് ടാസ്മാനിയയിലെ ആന്‍സന്‍സ് ബേയിലാണ്. നേരത്തെ ഈ റെക്കോര്‍ഡ് ബാര്‍ ടെയില്‍ഡ് ഗോഡ്വിറ്റ് വിഭാഗത്തിലുള്ള ഒരു ആണ്‍പക്ഷിക്കായിരുന്നു. ആണ്‍പക്ഷി സ്ഥാപിച്ച 13,000 കിലോമീറ്റര്‍ റെക്കോര്‍ഡാണ് പെണ്‍പക്ഷി തകര്‍ത്തത്. സ്‌കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിലെ ലിമോസ ജെനുസില്‍ പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകള്‍. കക്കയും മറ്റുമാണ് ഇവയുടെ ആഹാരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...